
ന്യൂഡല്‍ഹി: മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിൽ പാസായതിന് പിന്നാലെ കേരളത്തിലെ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ഉപവാസ സമരം. രാജ്യവ്യാപകമായി മെഡിക്കൽ വിദ്യാർഥികൾ ഇന്ന് പഠിപ്പുമുടക്കും. എയിംസില്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത് അനേകം രോഗികളെ ബാധിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഡോക്ടര്‍മാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കിയിട്ടില്ല.
ഐഎംഎയുടെ തുടർ സമരങ്ങൾ ഞായറാഴ്ച ആലുവയിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും. അവസാന വർഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷക്കുള്ള മാനദണ്ഡമാക്കുന്ന മെഡിക്കൽ കൗണ്‍സിൽ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് വിദ്യാർഥി പ്രതിഷേധം.
എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കും.
പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷന് കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണം - എന്നിങ്ങനെ നീളുന്നു ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ. ഡോക്ടര്‍മാര്‍ രാജ്യവ്യാപക പ്രതിഷേധം നടത്തുന്നതിനിടെയാണു ബില്ലിനു രാജ്യസഭ അംഗീകാരം നല്‍കിയത്. ബില്‍ ഒരു തരത്തിലും മുറിെവെദ്യത്തെയോ വ്യാജചികിത്സയേയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു രൂക്ഷമായ പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് മറുപടി നല്കി. ബില്‍ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. ഡോക്ടര്‍മാര്‍ രാജ്യവ്യാപക പ്രതിഷേധം നടത്തുന്നതിനിടെയാണു ബില്ലിനു രാജ്യസഭ അംഗീകാരം നല്‍കിയത്. ബില്‍ ഒരു തരത്തിലും മുറിെവെദ്യത്തെയോ വ്യാജചികിത്സയേയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു രൂക്ഷമായ പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് മറുപടി നല്കി.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നതാണു ബില്ലെന്നു മന്ത്രി പറഞ്ഞു. ബില്ലിന്മേല് ഡോക്ടര്‍മാര്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിശോധിക്കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ 21 പേരും ഡോക്ടര്‍മാര്‍ ആയിരിക്കും. ബില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കില്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയാണു ലക്ഷ്യം. വലിയ പരിഷ്കാരമാണു നടപ്പാക്കുന്നത്. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വിരുദ്ധമാണ് ബില്‍. ഇതിലൂടെ ഇന്സ്പെക്ഷന് രാജ് അവസാനിക്കും.-മന്ത്രി വ്യക്തമാക്കി.
ദേശീയ മെഡിക്കല്‍ കമ്മിഷന് കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി മാറുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ഡോ. ശാന്തനു സെന്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇംണ്ടില്‍ പോയപ്പോള്‍ ഇന്ത്യയിലെ ഡോക്ടര്‍മാരെ വളരെ മോശമായാണ് അവതരിപ്പിച്ചത്. ഉടന്‍ ഇടപെട്ട വിദേശകാര്യ മന്ത്രി വി. മുരളീധരന് തൃണമൂല്‍ എം.പി. പ്രധാനമന്ത്രിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം എം.പിയെ പിന്തുണച്ചു. പിന്നീട് എം.പിയുടെ പരാമര്‍ശം പരിശോധിക്കാമെന്ന് ഉപാധ്യക്ഷന്‍ ഉറപ്പ് നല്‍കിയതോടെയാണു രംഗം ശാന്തമായത്.
മെഡിക്കല്‍ ബില്‍ അംഗീകരിക്കില്ലെന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ). രാജ്ഭവനു മുന്നില്‍ നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സത്യഗ്രഹം എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും മാറ്റാനും രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ഇന്നു പ്രതിഷേധദിനം ആചരിക്കാനും സംഘടന തീരുമാനിച്ചു.






