
ന്യൂഡല്‍ഹി : അമര്‍നാഥ് യാത്ര ലക്ഷ്യംവെച്ച ഭീകരര്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കിയിരുന്നതായി ഇന്ത്യ. അമര്‍നാഥ് യാത്രയെ തകര്‍ക്കാന്‍ പാക് സൈന്യം ശ്രമിക്കുന്നുണ്ടെന്നും രഹസ്യന്വേഷണ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതായി സൈന്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമര്‍നാഥ് യാത്രാ വഴിയില്‍ നിന്നും പിടികൂടിയ ഭീകരന്റെ പക്കല്‍ നിന്നും പാക് സൈന്യത്തിന്റെ സ്നൈറ്റര് റൈഫിള്‍ പിടികൂടി.
രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും മൈനുകളും വെടിക്കോപ്പുകളും കണ്ടെത്തി. പാക് സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടലിന് ഇത് തെളിവാണെന്നും ഒപ്പം അമര്‍നാഥ് യാത്രാ വഴിയില്‍ ബോംബുകള്‍ കണ്ടെത്തിയെന്നും ലെഫ്.ജനറല്‍ കെ.ജെ.എസ് ധില്ലന് പറഞ്ഞു.






