
ജയം രവിയുടെ ഏറ്റവു പുതിയ ചിത്രം കോമാളിയുടെ ട്രെയിലറിനെതിരെ ആരാധകര്‍ രംഗത്ത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള രംഗമാണ് ആരാധകരുടെ രോക്ഷത്തിനു കാരണം.
പതിനാറുവര്‍ഷം കോമയിലായിരുന്ന ശേഷം സാധാരണ ജീവിതത്തിലേക്ക് വരുന്ന കഥാപാത്രമായാണ് ജയം രവി ചിത്രത്തിലെത്തുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിനൊടുവില്‍ ജയം രവി ഇത് ഏത് വര്‍ഷമാണെന്ന് ചോദിചക്കുന്നു. പിന്നാലെ യോഗി ബാബു അവതരിപ്പിക്കുന്ന കഥാപാത്രം ടി.വി ഓണ്‍ ചെയ്യുന്നു. രാഷ്ട്രീയ പ്രവേശനം സ്ഥിതീകരിക്കുന്ന രജനീകാന്തിന്റെ പ്രസംഗം ആണ് ടിവിയില്‍. എന്നാല്‍ ഇത് 2016 ആണെന്ന് വിശ്വസിക്കാതെ ' ആരെയാണ് നിങ്ങള്‍ പറ്റിക്കാന്‍ നോക്കുന്നത്? ഇത് 1996 ആണ്' എന്ന് പറയുന്നിടത്താണ് ട്രെയിലര്‍ അവസാനിക്കുന്നത്.
ഇപ്രാവശ്യവും ജയലളിത ജയിച്ചാല്‍ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാകില്ലെന്ന് മുന്‍പ് രജനികാന്ത് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആ തെരഞ്ഞെടുപ്പില്‍ ജയലളിത തോല്‍ക്കുകയും ചെയ്തു. അക്കാലത്ത് രജനികാന്തിനോട് രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ആരാധകരുള്‍പ്പെടെ നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നാല്‍ 2017 ഡിസംബര്‍ 31നാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ചിത്രത്തില്‍ നിന്ന് ആ രംഗം നീക്കം ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. കോമാളി ബഹിഷ്കരിക്കണമെന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.






