
കൊല്ലം : ടാങ്കര്‍ ലോറി സമരത്തെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ഇരുമ്പനം ഗോഡൗണില്‍ നിന്നും ചരക്കുനീക്കം നിലച്ചു. ഇതോടെ സംസ്ഥാനത്തെ എച്ച്.പി പമ്പുകളില്‍ 90 ശതമാനവും അടച്ചു. ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്നാണ് പമ്പുകള്‍ അടച്ചത്. തുറന്ന് പ്രവര്‍ത്തിക്കുന്ന പമ്പുകളില്‍ പ്രീമിയം പെട്രോള്‍ മാത്രമാണുള്ളത്. പ്രീമിയം കൂടി തീരുന്നതോടെ ഈ പമ്പുകളും അടയും.
എച്ച്പിസിയും കോണ്ട്രാക്ടര്മാരും തമ്മിലുള്ള കരാറിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലോറി തൊഴിലാളികള്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സമരം തുടങ്ങിയത്. സമരം ഇന്ന് അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെയാണ് പമ്പുകള്‍ പൂര്‍ണ്ണമായും അടച്ചിടേണ്ട സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത്.
പോലീസ് അകമ്പടിയോടെ ഇന്ധനം എത്തിക്കാനുള്ള നീക്കങ്ങള്‍ ചില പമ്പുടമകള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. അതേസമയം, സമരം ശക്തമായി തുടരുമെന്നും നിലവില്‍ പുതിയ ചര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സമരാനുകൂലികളും വ്യക്തമാക്കുന്നു. സംസ്ഥാനത്തെ പമ്പുകളില്‍ 27 ശതമാനം എച്ച്പിയുടേതാണ്.
കണ്‍സോര്‍ഷ്യത്തില്‍ വരുന്ന ഡീലര്‍മാര്‍ക്ക് ക്യൂ ഒഴിവാക്കി പെട്രോള്‍ നിറച്ച് പോകാന്‍ സാധിക്കുന്ന വിധമാണ് കരാര്‍. ഈ സാഹചര്യത്തില്‍ കോണ്‍ട്രാക്ട് തൊഴിലാളികള്‍ക്ക് ലോഡ് കുറയുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
നേരത്തെ 520 ഡീലര്‍മാര്‍ക്കും കോണ്‍ട്രാക്ട് തൊഴിലാളികളുടെ വാഹനങ്ങളാണ് പെട്രോള്‍ വിതരണം ചെയ്തിരുന്നത്. ഇപ്രാവശ്യം മുതല്‍ 160 ഡീലര്‍മാര്‍ക്ക് കണ്‍സോര്‍ഷ്യം നേരിട്ട് വിതരണം ചെയ്യുന്ന സാഹചര്യമുണ്ടായി. ഇത് കോണ്‍ട്രാക്ട് വിതരണക്കാരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വിധത്തിലായി.
എഗ്രിമെന്റ് ചെയ്ത കോണ്‍ട്രാക്ട് വാഹനം ക്യൂവില്‍ നിന്നാല്‍ മാത്രമേ പെട്രോള്‍ അനുവദിക്കുകയുള്ളൂ. ഒരു ദിവസം കാത്തുനിന്നാല്‍ മാത്രം ഒരു ലോഡ് ലഭിക്കുന്ന സാഹചര്യം കോണ്‍ട്രാക്ട് വാഹനങ്ങള്ക്കുണ്ടായതാണ് സമരത്തിലേയ്ക്ക് നയിച്ചത്.






