
തിരുവനന്തപുരം: വിഷുക്കണിയില്‍ നിന്ന് തീ പിടിച്ചു. തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിന്‍ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ച് മൂന്നു പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം ഉണ്ടായത്.
പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ടു. കണികാണുമ്പോള്‍ നിലവിളക്കുകള്‍ കൊളിത്തിയിരുന്നു. അതിന് ശേഷം ഇവര്‍ കിടന്നുറങ്ങി. തുഅടര്‍ന്നാണ് തീ പടര്‍ന്ന് പിടിച്ചത്. വീടിന്റെ ഹാളും ഉപകരണങ്ങളും കത്തി നശിച്ചു. വീട്ടിലുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാരാണ് തീ അണച്ചത്. നിലവിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് ഫയര്‍ ഫോഴ്‌സ് നിഗമനം. വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. നാട്ടുകാര്‍ ഓടിയെത്തി ജനാല വഴി വെള്ളം കോരി ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണയ്ക്കുകയായിരുന്നു.






