
ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ വിനയന് സംവിധാനം ചെയ്ത് 1999-ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമാണ് ആകാശഗംഗ. ഭീകര രംഗങ്ങളും ശുദ്ധഹാസ്യവും ഇടകലര്‍ത്തി അവതരിപ്പിച്ച ആകാശഗംഗ വിനയന്റെ ഏറ്റവും വിജയം വരിച്ച ചിത്രമാണ്. ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി വിനയന് എത്തുകയാണ്. ആകാശഗംഗ 2 എന്ന പേരിലാണ് ചിത്രം എത്തുന്നത്.
ആകാശഗംഗയിലെ ശ്രദ്ധേയമായ ഗാനമായിരുന്നു 'പുതുമഴയായി വന്നൂ നീ.....'എന്ന ഗാനം. ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോള്‍ അതിലും ഈ ഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കവര്‍ വേര്‍ഷനായി എത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിറത്തിലെ 'ശുക്രിയ' എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായികയായ ശബ്നം റിയാസ് ആണ്. ഇഷാന് ദേവ് ആണ് പുതിയ ഗാനത്തിന്റെ ശബ്ദമിശ്രണം. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ട്രെയിലറും വളരെയധികം ശ്രദ്ധേയമായിരുന്നു.






