കോഴിക്കോട്: വടകര വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മേരിക്കുട്ടി, ലിസി, ബാബു, അതുല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മേരിക്കുട്ടിയുടെ മൃതദേഹമാണ് ഒടുവില്‍ ലഭിച്ചത്. ഇവരില്‍ മൂന്നു പേര് ഒരുകുടുംബത്തിലെ അംഗങ്ങളാണ്. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്ത സാഹചര്യത്തില്‍ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പ്പൊട്ടലിലാണ് ദുരന്തം.
ഇതോടെ സംസ്ഥാനത്ത് ഇന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി. മഴക്കെടുതിയില്‍ ഇതുവരെ 23 പേര് മരിച്ചതായി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് വയനാട് മേപ്പാടി പുത്തുമലയില്‍ നിന്നാണ്. ഇവിടെ ഇന്ന് ഏഴു മൃതദേഹങ്ങള്‍ ലഭിച്ചു. ജില്ലയില്‍ മാത്രം 10 പേരാണ് മരിച്ചിരിക്കുന്നത്.
ജാഗ്രത പുലർത്തണം- പത്തനംതിട്ട ജില്ലാ കലക്ടര്‍
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണിയാർ ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. പമ്പാ നദിയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം ഈ മാസം 12 വരെ നിരോധിച്ചു. മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
കൊല്ലം തെന്മല, പാലരുവി എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ദീര്‍ഘദൂര സര്‍വീസുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു.
ഗവിയില്‍ വണ്ടിപ്പെരിയാര്‍ റൂട്ടില്‍ മൂന്നിടത്ത് മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല.
പാലക്കാട് ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകയുകയാണ്. പാലം വെള്ളത്തില്‍ മുങ്ങി മുങ്ങി. ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു.

കണ്ണൂരിലും നഗരത്തില്‍ വെള്ളം കയറി. ശ്രീകണ്ഠാപുരത്ത് രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ വരെ വെള്ളം കയറി. കോഴിക്കോട് നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍.

Comments