
ആലുവ: പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ പോലീസിനെയും നാട്ടുകാരെയും വെട്ടിലാക്കി വയോധികന്റെ നീന്തിക്കുളി. കൊടുങ്ങല്ലൂര്‍ സ്വദേശി കൃഷ്ണനാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ നാട്ടുകാരും പൊലീസും നോക്കിനില്‍ക്കെ ആലുവ മണപ്പുറത്തെ പുഴയിലേക്ക് എടുത്തുചാടിയത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടാകുന്നത്.
പുഴയിലേക്ക് എടുത്ത് ചാടിയ കൃഷ്ണനെ അല്‍പ്പ സമയത്തിനകം തന്നെ കാണാതായി. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ക്ഷേത്രത്തിന് സമീപത്തെ ആല്‍മരത്തിലേക്ക് നീന്തിക്കയറി. കരയിലേക്ക് തിരികെ നീന്തിക്കയറാന്‍ പോലീസും നാട്ടുകാരും ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല. കൃഷ്ണന് ആല്‍മരത്തിലേക്ക് കയറി. രക്ഷാപ്രവര്‍ത്തകര്‍ നീന്തിയെത്തി കൃഷ്ണനോട് മരത്തില്‍ നിന്ന് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേള്‍ക്കാതെ കൃഷ്ണന് വീണ്ടും മണപ്പുറം ക്ഷേത്രത്തിനടുത്തേക്ക് നീന്തി. ക്ഷേത്ര തബണിന് അടുത്തെത്തിയ ഇയാള്‍ അപ്രത്യക്ഷനായി.
കൃഷ്ണനായി പോലീസുകാരും നാട്ടുകാരും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒഴുക്കില്പ്പെട്ടുകാണുമെന്ന് സംശയിച്ചു. തെരച്ചിലിനിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ പ്രതികൂല കാലാവസ്ഥ കാരണം തിരികെ പോന്നു. തുടര്‍ന്ന് കൃഷ്ണനെ കണ്ടെത്താന്‍ നേവിയുടെ സഹായം വരെ തേടി.
എന്നാല്‍ കുറച്ച് സമയത്തിന് ശേഷം അയാള്‍ റോഡിലൂടെ നടന്ന് പോകുന്നത് നാട്ടുകാര്‍ കണ്ടു. ഉടന്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറി. തുടര്‍ന്ന് കേസെടുക്കാതെ താക്കീത് ചെയ്ത് പോലീസ് വിട്ടയച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ തനിക്ക് ഇതൊന്നും പ്രശ്നമല്ലെന്നാണ് കൃഷ്ണന് പൊലീസിനോട് പറഞ്ഞത്. ദിവസങ്ങളോളും പട്ടിണി കിടക്കാറുണ്ടെന്നും കുടജാദ്രിയില്‍ തപസിരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.






