
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ശനിയാഴ്ച വരെ കനത്ത മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നത്. രണ്ട് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. റെഡ് അലേര്‍ട്ട് ഇല്ലാതെ ഒരു ദിനം കടന്നുപോയെങ്കിലും ഇന്ന് വീണ്ടും മഴ കനക്കുകയായിരുന്നു.
ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുടിയേക്കും. വെള്ളിയാഴ്ചയോടെ മഴ ദുര്‍ബലമാകും അടുത്ത് മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ വീണ്ടും ശക്തി പ്രാപിച്ചുവെങ്കിലും ഡാമുകളിലെ ജലനിരപ്പ് ആശങ്കാജനകമല്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറന്നു. 18 ഡാമുകളുടെ ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി മണ്ണിടിച്ചിലുള്ള ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
2.55 ലക്ഷം പേര് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് 838 വീടുകള്‍ പൂര്‍ണ്ണമായും 8718 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രളയബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്ന് മാസത്തെ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ധനസഹായം ഉള്‍പ്പെടെ മറ്റ് സഹായങ്ങള്‍ നാളെത്തെ മന്ത്രിസഭാ യോഗം പ്രഖ്യാപിക്കും.






