ബര്‍മിംഗ്ഹാം : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റിന്റെ മടങ്ങി വരവ്. 2022 ല്‍ നടക്കുന്ന ഗെയിംസില്‍ വനിതാ ടി20 ക്രിക്കറ്റാണ് നടത്തുക. ബര്മിംഗ്ഹമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കാന്‍ ഇരിക്കുന്നത്. എട്ട് ടീമുകള്‍ മത്സരിക്കുന്ന കളി എട്ട് ദിവസം നീണ്ട് നില്ക്കും. എഡ്ജ്ബാസ്റ്റണിലായിരിക്കും മത്സരം നടക്കുന്നത്.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിരിച്ച് വരുന്നത്. ചരിത്രനിമിഷമാണിത് എന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് പ്രസിഡന്റ് ലൂയിസ് മാര്‍ട്ടിന്റെ പ്രതികരണം. ഗെയിംസില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയത് ഐസിസിയും സ്വാഗതം ചെയ്തു.
1998 ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഔദ്യേഗിക ഇനമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്ക സ്വര്‍ണ്ണം നേടി. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും വെള്ളിയും വെങ്കലവും നേടി.

Comments