കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ വധക്കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് നടപടി. ഇനി സമയപരിധി നീട്ടി നൽകില്ലെന്നും കോടതി വ്യക്തമാക്കി.
വിചാരണ ആരംഭിക്കാനിരിക്കെ പ്രതികൾക്കെതിരെ ഐ.പി.സി 323-ാം വകുപ്പ് കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ അപേക്ഷ നൽകിയിരുന്നു. ബോധപൂർവം പരിക്കേൽപ്പിക്കൽ എന്ന കുറ്റമാണ് ഈ വകുപ്പിന് കീഴിൽ വരുന്നത്. അഭിമന്യുവിനെ മർദിച്ച പ്രതികൾക്ക് നിയമപരമായ പഴുതിലൂടെ രക്ഷപ്പെടാൻ അവസരം ലഭിക്കാതിരിക്കാനാണ് ഈ നീക്കമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരൽ ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ നിലവിലുള്ളത്. കുറ്റപത്രം നേരത്തേ പ്രതികൾക്ക് വായിച്ചുകേൾപ്പിച്ചിരുന്നെങ്കിലും അവർ കുറ്റം നിഷേധിച്ചിരുന്നു. കേസിന് എട്ട് വർഷം പിന്നിടുന്നതിനിടെ പുതിയ വകുപ്പ് കൂടി ചേർക്കുന്നതോടെ തുടർനടപടികളിൽ കാലതാമസം ഉണ്ടാകുമെന്ന ആശങ്കയും ഉയർന്നിരുന്നു.

Comments