കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിയാക്സിംഗിൽ കാമുകനുമായുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ 18-ാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ചാടിയ 20കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ജൂലൈ 12 പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
'സിയാവോയി' എന്നറിയപ്പെടുന്ന യുവതി താഴേക്ക് വീഴുന്നതിനിടെ കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന മരത്തിന്റെ ശിഖരങ്ങളിൽ തട്ടിയതിനാൽ വീഴ്ചയുടെ ആഘാതം കുറഞ്ഞതാണ് ജീവൻ രക്ഷിക്കാൻ കാരണമായത്.
പൊലീസ് പറയുന്നതനുസരിച്ച്, ജൂലൈ 11 രാത്രി മുതൽ യുവതിയും കാമുകനും തമ്മിൽ കടുത്ത തർക്കം നടന്നിരുന്നു. ബന്ധം അവസാനിപ്പിച്ച് സ്വന്തം നാട്ടായ യുനാനിലേക്ക് മടങ്ങാൻ യുവതി ട്രെയിൻ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ ഇത് തടയാൻ കാമുകൻ തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും കൈവശപ്പെടുത്തുകയും മുറി പൂട്ടിയിടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
രാത്രി മുഴുവൻ നീണ്ട തർക്കത്തിനൊടുവിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവതി ബാൽക്കണിയിലൂടെ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

Comments