
തിരുവനന്തപുരം : പ്രളയദുരിതത്തില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും മനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. അഞ്ചുകോടി രൂപ സഹായമാണ് യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നല്‍കിയത്.
യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എംഎ നിഷാദ് അഞ്ച് കോടിയുടെ ഡിഡി മുഖ്യമന്ത്രിക്ക് കൈയമാറി. ലുലു റീജിണല്‍ ഡയറക്ടര്‍ ജോയി സദാനന്ദന് നായര്‍, ലുലു കോമേഷ്യല്‍ മാനേജര്‍ സാദിക് കാസിം, ലുലു ഗ്രൂപ്പ് മിഡീയ കോ- ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.






