
ന്യൂഡല്‍ഹി : അന്താരഷ്ട്ര ക്രിക്കറ്റില്‍ 11 വര്‍ഷം തികച്ച ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ആദരം. ക്രിക്കറ്റ സ്റ്റേഡിയത്തിലെ ഒരു ഭാഗത്തിന് വിരാട് കോഹ്ലി സ്റ്റാന്‍ഡ് എന്ന് പേരിടാനാണ് ഡിസിസിഎയുടെ തീരുമാനം. അസോസിയേഷന്റെ കീഴിലുള്ള ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തിനാണ് പേരിടുന്നത്.
2018 ഓഗസ്റ്റ് 18ന് ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിനാണ് കോഹ്ലി അരങ്ങേറ്റം കുറിക്കുന്നത്. ലോക ക്രിക്കറ്റിന് വേണ്ടി കോഹ്ലി നല്കിയ സംഭാവന വളരെ വലുതാണ്. ഇതില്‍ അഭിമാനം ഉണ്ടെന്നും വളര്‍ന്ന് വരുന്ന യുവതാരങ്ങള്‍ക്ക് വിരാട് കോഹ്ലി സ്റ്റാന്‍ഡ് ഒരു പ്രേരണയായിരിക്കുവെന്നും ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ വ്യക്തമാക്കി.
സെപ്റ്റംബര്‍ 12 ന് നടക്കുന്ന ഔദ്യേഗിക ചടങ്ങില്‍ കോലിയുടെ പേരിലുള്ള സ്റ്റാന്‍ഡ് ഫിറോസ്ഷാ കോട്ലയില് കാണാം.






