
ക്വലാലംപൂര്‍: ഹിന്ദുക്കള്‍ക്കും ചൈനീസുകാര്‍ക്കും എതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഇസ്ലാം മത പ്രചാരകന് സാക്കിര്‍ നായിക്കിനെതിരെ സമന്‍സ് അയച്ച് മലേഷ്യന്‍ സര്‍ക്കാര്‍. വിദ്വേഷ പ്രസംഗത്തിന് മണിക്കൂറുകള്‍ക്ക് ശേഷം മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് സാക്കിറിനെ രാജ്യത്തു നടക്കുന്ന ഒരു രാഷ്ട്രീയ പരിപാടികളിലും പങ്കെടുപ്പിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. ഇത് രണ്ടാം വട്ടമാണ് സാക്കിര്‍ നായിക്കിനെതിരെ ഇത്തരത്തില്‍ സമര്‍സ് അയക്കുന്നത്.
ഇന്ത്യയിലെ മുസ്ലീങ്ങളേക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയില്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നതെന്നും മലേഷ്യയിലെ പഴയ അതിഥികളായ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യം വിടണമെന്നും സാക്കിര്‍ നായിക്ക് നടത്തിയ വിവാദ പ്രസംഗത്തില്‍ പറയുന്നു. എന്നാല്‍ സക്കീര്‍ നായിക്ക് മലേഷ്യയില്‍ എത്തി വംശീയരാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2016ല്‍ കള്ളപ്പണം വെളുപ്പിക്കല്‍, മതപ്രഭാഷണങ്ങളിലൂടെ ഭീകരവാദത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇന്ത്യയില്‍ കേസെടുത്തതോടെയാണ് നായിക് മലേഷ്യയിലേക്ക് കടന്നത്. അഭയം നല്കിയ മലേഷ്യയില്‍ വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മതപ്രസംഗം നടത്തുന്നതിനുള്ള അവകാശം നായിക്കിന് ഉണ്ട്. എന്നാല്‍, അയാള്‍ അതല്ല ചെയ്യുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നായിക്കിന് അവകാശമില്ല.
സാക്കിര്‍ നായിക്കിന്റെ വിവാദ പ്രസ്ഥാവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുമെന്നും പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പറഞ്ഞു. സംഭവത്തില്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.






