
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജോനാസും വിവാഹിതരായത് മുതല്‍ ആരാധകര്‍ ഇരുവരുടെയും വിശേഷങ്ങള്‍ക്ക് കാതോര്‍ക്കാറുണ്ട്. ഇപ്പോള്‍ താരദമ്പതികള്‍ സഹോദരന് ജോ ജൊനാസിന്റെ 30-ാം പിറന്നാള്‍ പാര്‍ട്ടിയില്‍ എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് കൈകള്‍ കോര്‍ത്ത് പിടിച്ച് ഇരുവരും എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.
ന്യൂയോര്‍ക്ക് സിറ്റിയിലെ സിപ്രിയാനി വോള്‍ സ്ട്രീറ്റില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍. ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ തിരഞ്ഞെടുത്തിരുന്നത്. ഷോര്‍ട്ട് ബ്ലാക്ക് ഫെതേര്‍ഡ് ഡ്രെസായിരുന്നു പ്രിയങ്ക ധരിച്ചത്. മിമി കട്രലാണ് ഈ ഡ്രെസ് ഡിസൈന്‍ ചെയ്തത്.






