
റോഡിന് അരികില്‍ കിടന്ന് തല്ലുകൂടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതിന്റെ കാരണവും വിചിത്രമാണ്. പോലീസ് ജീപ്പിന്റെ മുന്‍ സീറ്റില്‍ ഇരിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. ഇതാണ് പിന്നീട് തല്ലിലേക്ക് നീങ്ങിയത്.
പട്രോളിംഗിന് പോകുന്ന കാറിന്റെ മുന്സീറ്റിലിരിക്കാന് വേണ്ടിയാണ് ഉത്തര്‍പ്രദേശിലെ പൊലീസുകാര്‍ തമ്മില്‍ തല്ലുപിടിച്ചത്. രാജേഷ് സിംഗ്, സുനില്‍ കുമാര്‍ എന്നിവരാണ് പരസ്പരം ആക്രമിച്ചത്. ബിത്തൂര്‍ ജില്ലയിലാണ് സംഭവം. റോഡിന് സമീപത്ത് വാഹനം നിര്‍ത്തിയിട്ടാണ് പൊലീസുകാര്‍ ഏറ്റമുട്ടിയത്. വിഡിയോ കാണാം.






