
ടൂറിന്: ഇങ്ങിനെ തകര്‍പ്പന്‍ കളി കാഴ്ചവെയ്ക്കുന്ന ഇറ്റാലിയന്‍ ക്ളബ്ബ് യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ എന്നു വിരമിക്കുമെന്ന് ആര്‍ക്കു പറയാനാകും. എന്നാല്‍ താന്‍ ഒരു പക്ഷേ അടുത്ത വര്‍ഷം വിരമിച്ചേക്കുമെന്ന് സൂപ്പര്‍താരം തന്നെ പറയുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഫുട്ബോളറുടെ പ്രതികരണം വന്നത്. അതേസമയം തന്നെ വിരമിച്ചില്ലെങ്കില്‍ 40-41 വയസ്സ് വരെ കളിക്കാനും സാധ്യതയുണ്ടെന്ന് താരം പറഞ്ഞു.
34 വയസ്സുള്ള റൊണാള്‍ഡോ ഇപ്പോഴും തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ വര്‍ഷം 43 കളികളില്‍ 28 ഗോള്‍ നേടിയതാരം യുവന്റസിന് ഇറ്റാലിയന്‍ സീരി എ കിരീടം നേടിക്കൊടുത്തിരുന്നു. അഞ്ചുതവണ ബാലന് ഡി ഓര് പുരസ്ക്കാരം നേടിയ താരത്തിന് തന്നെ എന്ന് വിരമിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഈ ചോദ്യത്തിന് അടുത്ത വര്‍ഷം കളം വിടുമെന്നു പറഞ്ഞ താരം അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ 40 വയസ്സു വരെ കളി തുടര്‍ന്നേക്കുമെന്നും പറഞ്ഞു. ഒന്നിനും ഒരുറപ്പുമില്ല എന്നിരുന്നാലും വിരമിക്കല്‍ കാലം ഒത്തിരി വിദൂരത്തില്‍ അല്ലെന്നും താരം വ്യക്തമാക്കുന്നു.
ഇപ്പോള്‍ ഈ നിമിഷം ആസ്വദിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. പുരസ്ക്കാരങ്ങളും സമ്മാനങ്ങളും ഉത്തേജിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അഞ്ചു ബാലന് ഡി ഓര്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം നാലും റയലിനൊപ്പം ഒന്നുമായി അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, രണ്ടു ലാലിഗാ ചാമ്പ്യന്‍പട്ടം. വ്യക്തിഗതമായ നേട്ടം പരിശോധിച്ചാല്‍ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കി ഫുട്ബോളില്‍ താരം ചരിത്ര നേട്ടമാണ് നടത്തിയിരിക്കുന്നത്. ഏതെങ്കിലും സോക്കര്‍ താരം തന്റെ റെക്കോഡിനൊപ്പമുണ്ടോയെന്നും താരം ചോദിക്കുന്നു. ശനിയാഴ്ച തുടങ്ങുന്ന സീരി എ യില്‍ പാര്മയ്ക്കെതിരേ ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ.




