
കൊച്ചി : എംജി സര്‍വകലാശാലാ യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ആധിപത്യം. കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലെ മിക്ക കോളേജുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐയുടെ ജയം.
കോട്ടയത്ത് 37 ല്‍ 37 ഇടത്തും എസ്എഫ്ഐ വിജയിച്ചു. എറണാകുളത്ത് 41ല്‍ 37 ഇടത്ത് എസ്എഫ്ഐക്കാണ് ജയം. പത്തനംതിട്ടയില്‍ 16 ല്‍ 14 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു.
മഹാരാജാസ്, മാല്യങ്കര എസ്എന്‍എം കോളേജ്, കൊച്ചിന് കോളേജ്, വൈപ്പിന്‍ ഗവ. കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ നേടി. 20 വര്‍ഷത്തിന് ശേഷം കാലടി ശ്രീശങ്കര സര്‍വകലാശാലാ കെഎസ്യു നേടി. ആലുവ യുസി കോളേജ്, കോതമംഗലം എംഎ കോളേജ് എന്നിവിടങ്ങളിലും കെഎസ്യുരാണ് ജയിച്ചത്.
ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് കോളേജില്‍ 14ല്‍ 13 സീറ്റും എസ്എഫ്ഐ വിജയം നേടി.






