
ബെര്‍ലിന്‍: എട്ടുവയസ്സുകാരന് അമ്മയുടെ കാറുമായി മിന്നല്‍ വേഗത്തില്‍ പാഞ്ഞത് കിലോ മീറ്ററുകളോളം. വീട്ടില്‍ വെറുതേ ഇരുന്ന് ബോറടിച്ചതിനാലാണ് താന്‍ കാറെടുത്ത് പുറത്തേയ്ക്ക് പോയതെന്ന മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്.
140 കിലോമീറ്റര്‍ വേഗത്തിലെത്തിയപ്പോള്‍ അസുഖകരമായി തോന്നി. അതിനാല്‍, ഹസാര്‍ഡ് സിഗ്നലിട്ട് വാഹനം നിര്‍ത്തിയെന്നായിരുന്നു എട്ടുവയസ്സുകാരന്റെ മറുപടി. രാത്രി വെറുതെ വീട്ടിലിരുന്ന് ബോറടിച്ചു. അപ്പോള്‍ ഡ്രൈവ് ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് അമ്മയുടെ കാറുമായി ഹൈവേയിലേയ്ക്ക് പുറപ്പെട്ടത്.






