
തിരുവനന്തപുരം : ദുബായില്‍ ചെക്ക് കേസില്‍ കുടുങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാറിന് കത്തെഴുതിയ സംഭവത്തില്‍ വിമര്‍ശനവുമായി മുന്‍ കെ.പി.പി.സി പ്രസിഡന്റ് വി എം സുധീരന്. 'ഇവരെല്ലാം ഒറ്റകൈയാണ്' എന്നായിരുന്നു സുധീരന് വ്യക്തമാക്കിയത്.
പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്നാണ് സുധീരന്റെ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
'തുഷാർ സംഭവ'ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൻറെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവർത്തിച്ച് വ്യക്തമാക്ക പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രി പദവും എസ്എൻഡിപി യോഗ നേതൃപദവികളും സ്വാർത്ഥ താല്പര്യങ്ങൾക്ക് എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകൾ നമുക്ക് കാണിച്ചു തന്നു.
ഇവരെല്ലാം 'ഒറ്റകൈ'യാണ്.






