
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പി.ജെ. ജോസഫ്. സ്ഥാനാര്‍ത്ഥിയെ കൂടിയാലോചിച്ചാണ് തീരുമാനിക്കുയെന്നു നിഷാ ജോസ് കെ മാണിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി ജോസഫ് പറഞ്ഞു.
'നിഷാ ജോസ് കെ മാണി ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ അവരെ പിന്തുണയ്ക്കും. കേരള കോണ്‍ഗ്രസ്സില്‍(എം) സമവായം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പാര്‍ട്ടി ഭരണഘടന ലംഘിച്ച് മൂന്നു മിനിറ്റുകൊണ്ടാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. ജോസ് കെ മാണി വിഭാഗം ചെയര്മാന് പാര്‍ട്ടിയ്ക്കു ബാധ്യതയാണ്. വിപ്പു നല്‍കാനുള്ള അധികാരം ജില്ലാ പ്രസിഡന്റുമാരില്‍ നിന്നു എടുത്തു കളഞ്ഞെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.






