
കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ മോഹന്‍ ബഗാനെതിരെ ഗോകുലം കേരള ഡബിളടിച്ച് മുന്നില്‍. കരുത്തരായ മോഹന്‍ ബഗാനെതിരെ ഗോകുല്‍ എഫ്സി 45-ാം മിനിറ്റിലും 51-ാം മിനിറ്റിലുമാണ് ഗോള്‍വല ചലിപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം എഫ്സി കേരള മുന്നിട്ടു നില്‍ക്കുന്നത്.
ഗോകുലത്തിനായി ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ഡബിളടിച്ചപ്പോള്‍ 64-ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിനാണ് ബഗാനുവേണ്ടി ഗോള്‍ നേടിയത്. ഫ്രീകിക്കാണ് മാര്‍ട്ടിനസ് ഹെഡ് ചെയ്ത് ഗോള്‍ ആക്കിയത്.
ഗോകുലത്തിനായി 45-ാം മിനിറ്റില്‍ പെനാല്‍റ്റിയാണ് നായകന് ഗോളാക്കി മാറ്റിയത്. ബഗാന് ഗോളി ദേബ്ജിത്ത് മജുംദാര്‍ ഹെന്റി കിസിക്കെയെ ഫൗള്‍ ചെയ്തതിനാണ് ഗോകുലത്തിന് പെനാല്‍റ്റി കിട്ടിയത്. രണ്ടു ഗോളോടെ മാര്‍ക്കസ് ിന് ടൂര്‍ണമെന്റില്‍ 11 ഗോളുകള്‍ നേടി.
17 വട്ടം ജേതാക്കളായ പരിചയവുമായി മോഹന്‍ ബഗാനു മുന്നില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം എഫ്.സി. കേരളഏറ്റുമുട്ടുന്നത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ആണ് പോരാട്ടം. സെമി ഫൈനലില്‍ കരുത്തരായ ഈസ്റ്റ്് ബംഗാളിനെ അട്ടിമറിച്ചാണു ഗോകുലത്തിന്റെ വരവ്. മലയാളി താരം വി.പി. സുഹൈറിന്റെ അധിക സമയത്തെ ഇരട്ട ഗോളുകളാണ് ബഗാനെ ഡുറന്റ് കപ്പിലെ 29ാം ഫൈനലിലെത്തിച്ചത്.
റയാല്‍ കശ്മീരിനെ 3-2 നാണു ബഗാന് തോല്‍പ്പിച്ചത്. മത്്സരത്തില്‍ സൂപ്പര്‍ സബായി ഇറങ്ങിയാണു സുഹൈര്‍ ബഗാന്റെ ഹീറോയായത്. ഇതുവരെ 17 തവണ ബഗാന് ഡുറന്റ് കപ്പില്‍ മുത്തമിട്ടു. 129 വര്‍ഷം പഴക്കമുള്ള ടൂര്‍ണമെന്റില്‍ ബഗാന് അവസാനം ജേതാക്കളായത് 2000 ത്തിലാണ്. ഡുറന്റ് കപ്പില്‍ കേരളത്തില്‍നിന്നുള്ള ഒരു ടീം മുത്തമിട്ടിട്ട് 22 വര്‍ഷങ്ങള്‍ കഴിഞ്ഞു. എഫ്.സി. കൊച്ചിനാണു ഡുറന്റ് കപ്പ് നേടിയ ഏക കേരളാ ക്ലബ്.






