
പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ബ്രദേഴ്സ് ഡേയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന് മമ്മൂട്ടിയാണ് ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. സസ്പെന്‍സും ആക്ഷനും കോമഡിയും കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
വിജയരാഘവന്, ഐശ്വര്യ ലക്ഷ്മി, തമിഴ്നടന്‍ പ്രസന്ന, പ്രയാഗ മാര്ട്ടിന്, മഡോണ സെബാസ്റ്റിന്, മിയ ജോര്‍ജ്, ഐമ റോസ്മി സെബാസ്റ്റിന്, ധര്മജന്, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ലൂസിഫറിനും പതിനെട്ടാപടിയ്ക്കും ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ലൂസിഫറില്‍ അതിഥി വേഷത്തില്‍ അദ്ദേഹം എത്തിയിരുന്നു. ലിസ്റ്റില്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ജിത്തു ദാമോദര്‍ ഛായാഗ്രാഹണം.
iframe width="560" height="315" src="https://www.youtube.com/embed/AaxF_uN4iXM" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen>






