ന്യൂഡല്‍ഹി : രാഹുല്‍ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കാശ്മീര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മായാവതി. ഇവരുടെ സന്ദര്‍ശനം ബി.ജെ.പിക്കും ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്മാലിക്കിനും പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള അവസരം നല്‍കുകയാണ് ചെയ്തതെന്ന് മായാവതി ആരോപിച്ചു.
കശ്മീരില്‍ സ്ഥിതി ശാന്തമാകുന്നതു വരെ പ്രതിപക്ഷം കാത്തിരിക്കണം. സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ അവസരം നല്‍കണമെന്നും മായാവതി അഭിപ്രായപ്പെട്ടു. ജമ്മുകശ്മീരില്‍ സ്ഥിതി സാധാരണ നിലയിലാവാന്‍ സമയമെടുക്കും. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം പ്രശ്നം വഷളാക്കുമെന്നും മായാവതി പറഞ്ഞു.
കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ. കെ.സി വേണുഗോപാല്‍, ആര്.ജെ.ഡി നേതാവ് മനോജ് ഝാ, സി.പി.എം നേതാവ് സീതാറാം യെച്ചൂരി എന്നിവരടക്കം ഒന്‍പത് പ്രതിപക്ഷ നേതാക്കളാണ് ശ്രീനഗറില്‍ എത്തിയത്. ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ ഇവരെ പോലീസ് തടയുകയും പിന്നീട് തിരിച്ചയക്കുകയുമായിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം അനുച്ഛേദം നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് മായാവതിയും രംഗത്തെത്തിയിരുന്നു.

Comments