
പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും കിട്ടിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുവിനെ കണ്ട ഞെട്ടലിലാണ് ബോളീവുഡ് നടി മീര ചോപ്ര. സംഭവത്തിന്റെ വീഡിയോ മീര സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചു. ഹോട്ടലിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെടുന്നു.
അഹമ്മദാബാദിലുളള ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ എന്ന ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നാണ് പുഴുവിനെ കിട്ടിയത്. പ്ലേറ്റിലെ ഭക്ഷണത്തിലൂടെ പുഴു ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഭക്ഷണത്തിന് അമിതവില ഈടാക്കുകയും കഴിക്കാന്‍ പുഴുക്കളെയുമാണ് നല്‍കുന്നതെന്നും മീര പറയുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ എവിടെ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്. പ്രിയങ്ക ചോപ്രയുടെ ബന്ധുവാണ് പ്രിയ.






