
സിഡ്നി: പാക്ക് ക്രിക്കറ്റ് താരം ഹസന് അലിക്കു പിന്നാലെ ഇന്ത്യയുടെ മരുമകനാകാന്‍ ഓസ്ടേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്. മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ വിനി രാമന് എന്ന ഇന്ത്യന്‍ യുവതിയുമായി ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് പ്രണയത്തിലാണെന്നാണ് വാര്‍ത്ത. വിവാഹം ഉടനുണ്ടാകുമെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിട്ടില്ല.
രണ്ടു വര്‍ഷത്തിലധികമായി ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇരുവരുടെയും സമൂഹമാധ്യമങ്ങളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നിരവധിയാണ്. ഇതിനു മുമ്പ് മുന്‍ ഓസീസ് താരം ഷോണ്‍ ടെയ്റ്റ് ഇന്ത്യന്‍ േോഡലായ മഷൂം സിന്‍ഹയെ 2014 ല്‍ വിവാഹം ചെയ്തിരുന്നു. പാക്ക് താരങ്ങളായ ശുഐബ് മാലിക്, മൊഹ്സീന് ഖാന്, ഹസന് അലി, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്, ന്യൂസിലാന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരെല്ലാം ഇന്ത്യന്‍ യുവതികളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.






