ബാസെല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി.സിന്ധുവിന്റെ കിരീടമുയര്‍ത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പേ ലോക ചാമ്പ്യനായ മറ്റൊരു ഇന്ത്യക്കാരി ഉണ്ട്. നാം അറിയാതെ പോയത്.. അല്ലെങ്കില്‍ സിന്ധുവിന്റെ നേട്ടത്തിനു മുന്നില്‍ മുങ്ങിപ്പോയ ഒരു 'സ്വര്‍ണ്ണമുത്ത്'.. അതാണ് മാനസി നയന ജോഷി. സ്വിറ്റ്സര്‍ലണ്ടിലെ ബാസെലില്‍ നടന്ന പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിത സിംഗിള്‍സില്‍ ആണ് മാനസി നയന ജോഷി സ്വര്ണ്ണത്തിളക്കമായത്.
മാനസി ഉള്‍പ്പെടുന്ന ടീം ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് 12 മെഡലുകളാണ് സ്വന്തമാക്കിയത്. ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്നുള്ള 30 കാരിയായ മാനസി ഫൈനലില്‍ ഇന്ത്യയുടെ തന്നെ പാരുള്‍ പാര്‍മറെ(21-12, 21-7) തോല്‍പ്പിച്ചാണ് സ്വര്‍ണം ചൂടിയത്. എസ്.എല്‍-3 വിഭാഗത്തില്‍ മൂന്ന് തവണ ലോക കിരീടം നേടിയ താരമാണ് പാരുള്‍.

ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം ചൂടിയ മാനസിയുടെയും സംഘത്തിന്റെയും നേട്ടം ആദ്യം രാജ്യം ആഘോഷിച്ചിരുന്നില്ല. സിന്ധുവിന്റെ നേട്ടത്തിനു മുന്നില്‍ ഈ നേട്ടം മുങ്ങിപ്പോകുകയായിരുന്നു. സിന്ധുവിനെ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിക്കുകയും ചെയ്തു. പ്രധാനമന്ത്രിയേയും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവിനേയും തങ്ങളുടെ ചരിത്രനേട്ടത്തെക്കുറിച്ച് മാനസി ട്വീറ്റിലൂടെ അറിയിച്ചു. പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ് എത്തിയത്. കായികമരന്തി വിജയിച്ചവര്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു. സ്വര്‍ണത്തിന് 20 ലക്ഷവും വെള്ളിക്ക് 14 ലക്ഷവും വെങ്കലത്തിന് എട്ട് ലക്ഷവുമാണ് സമ്മാനിക്കുക. മാനസിയെ തേടി സിന്ധുവിന്റെ അഭിനന്ദവും എത്തി.
2011-ലുണ്ടായ റോഡപകടത്തിലാണ് മാനസിയുടെ ഇടത്തെ കാല് നഷ്ടമായത്.ആറാം വയസില്‍ ബാഡ്മിന്റണ്‍ കളി തുടങ്ങിയ മാനസി 2015 ല്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് വിഭാഗത്തില്‍ വെള്ളി നേടി. 2019 ലെ പാര ഒളിംബിക്സില് സ്വര്‍ണവും നേടി. പുല്ലേല ഗോപിചന്ദിന്റെ കീഴിലാണ് പരിശീലനം.

Comments