More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ജീവന്‍ നഷ്ടമായ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിനെ ആദരിക്കും ; നിര്‍മ്മാണത്തിലിരിക്കുന്ന വീട് പൂര്‍ത്തിയാക്കും

Authored by Web Desk | Last updated: 05 Aug 2026, 11:37 AM | 1 min read

Print
ജീവന്‍ നഷ്ടമായ രക്ഷാപ്രവര്‍ത്തകന്‍ രാജേഷിനെ ആദരിക്കും ; നിര്‍മ്മാണത്തിലിരിക്കുന്ന വീട് പൂര്‍ത്തിയാക്കും
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ നഷ്ടമായ രാജേഷിന് സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതി നല്‍കുമെന്നും കുടുംബത്തിന്റെ പണി തീരാത്ത വീട് പൂര്‍ത്തിയാക്കിക്കൊടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആര്‍ രാജേഷിന്റെ മരണം വേദനാജനകമാണെന്നും മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഉടനീളമായി 462 വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ഉടനീളമായി മൊത്തം 67.44 കോടി രൂപയുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കന്നത്. കനത്തമഴയിലും പ്രളയത്തിലും സംസ്ഥാനത്ത് ഇതുവരെ 26 മരണവും നാലുപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടുലക്ഷം രൂപ സഹായം നല്‍കും.

1882 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം സംഭവിച്ചിരിക്കുന്നത്. 23,000 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. കൃഷിനാശത്തിന് നല്‍കുന്ന നഷ്ടപരിഹാരം 25 ശതമാനം കൂട്ടി. പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000 രൂപ വീതം നല്‍കും. വില്ലേജ് ഓഫീസര്‍മാരുടെയും മറ്റ ഉദ്യോഗസ്ഥരുടെയും റിപ്പോര്‍ട്ട് അനുസരിച്ച് പണം കൈമാറും. പ്രളയം അനുഭവിക്കുന്നവര്‍ക്ക് ഒരു റേഷന്‍കാര്‍ഡിലെ രണ്ടുപേര്‍ക്ക് വീതം 300 രൂപ വീതം നല്‍കും. കടയില്‍ വെള്ളംകയറിയവര്‍ക്ക് ഓരോരുത്തര്‍ക്കും 10,000 രൂപ വീതം നല്‍കും.

പ്രളയത്തെ തുടര്‍ന്ന് വീട് വിട്ടു മാറിതാമസിക്കേണ്ടി വന്നവര്‍ക്ക് വീട് വാസയോഗ്യമാകും വരെ വാടക സര്‍ക്കാര്‍ നല്‍കും. ചെറുകിട സംരംഭകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കും 12 ലക്ഷം രുപ സോഫ്റ്റ്‌ലോണ്‍ നല്‍കും. വീട് നഷ്ടമായവര്‍ക്ക് ആറു ലക്ഷം രൂപയും വീടും സ്ഥലവും പോയവര്‍ക്ക് 12 ലക്ഷം രൂപയും നല്‍കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി തീരപ്രദേശത്ത് കടല്‍ഭിത്തികള്‍ നിര്‍മ്മിക്കും. മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ട് അവയ്ക്ക് സാധ്യമായ പരിഹാരം ഉണ്ടാക്കും. മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണ പദ്ധതിയായ പുനര്‍ഗേഹം പദ്ധതികള്‍ മെച്ചപ്പെടുത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

2026 - 27 ല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട വികസനഫണ്ടിന്റെ ഒന്നാം ഗഡു നല്‍കുമെന്നും പാചകവാതക തൊഴിലാളികളുടെ നല്‍കാനുള്ള വേതനം വര്‍ദ്ധിപ്പിച്ചു. 44 കോടി രൂപയാണ് ഇതിനുവേണ്ടി മാറ്റിവെച്ചത്. തൃശൂരിലെ 248 ഗുണഭോക്താക്കള്‍ക്ക് കിട്ടാനുള്ള സഹായത്തിന്റെ ബാക്കി തുക നല്‍കുമെന്നും കഴിഞ്ഞവര്‍ഷത്തെ സ്‌കില്‍ ഓവര്‍ പദ്ധതിയില്‍ അധികതുക അനുവദിച്ചതായും പറഞ്ഞു.

Tags

  • vd satheeshan
  • rajesh

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലാപ്ടോപ്, സൈക്കിൾ, സ്വർണ മോതിരം, സാരി; സൂപ്പർ ഹിറ്റാവാൻ ടിവികെയുടെ ആദ്യ ബജറ്റ്

ലാപ്ടോപ്, സൈക്കിൾ, സ്വർണ മോതിരം, സാരി; സൂപ്പർ ഹിറ്റാവാൻ ടിവികെയുടെ ആദ്യ ബജറ്റ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

ജന്തർ മന്തറിൽ ആക്രമണത്തിന് പദ്ധതിയിട്ട പാക് പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു

ജന്തർ മന്തറിൽ ആക്രമണത്തിന് പദ്ധതിയിട്ട പാക് പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു

പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു; പ്രഖ്യാപനവുമായി സുരേഷ് ഗോപി

പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു; പ്രഖ്യാപനവുമായി സുരേഷ് ഗോപി

ദുബായിൽ സ്ഫോടനം; 20 മിനിറ്റിനിടെ 7 തവണ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്

ദുബായിൽ സ്ഫോടനം; 20 മിനിറ്റിനിടെ 7 തവണ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്

ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി

ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി

Comments