
തിരുവനന്തപുരം : പി എസ് സി പരീക്ഷ തട്ടിപ്പിനായി ഉപയോഗിച്ച മൊബൈയില്‍ ഫോണും സ്മാര്‍ട്ട് വാച്ചും പ്രതികള്‍ നശിപ്പിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി ചെന്ന സ്ഥലം പ്രതികള്‍ ക്രൈംബ്രാഞ്ച് ഉദ്ദ്യേഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. മൂന്നാറിലെ നല്ല തണ്ണിയാറിലാണ് പ്രതികള്‍ തൊണ്ടിമുതലുകള്‍ എറിഞ്ഞ് കളഞ്ഞത്. സ്മാര്‍ട്ട് വാച്ചുപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും മൊഴി നല്‍കിയിരുന്നു.
സ്മാര്ട്ടവാച്ചില് എസ്എംഎസ് ആയിട്ടാണ് ഉത്തരങ്ങള്‍ അയച്ച് തന്നതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇവരുടെ ഒപ്പം പോലീസ് റാങ്ക് പട്ടികയില്‍ സ്ഥാനം പിടിച്ച യൂണിവേഴ്സിറ്റി കോളേജിലെ മന് എസ് എഫ് ഐ നേതാവ് പ്രണവാണ് ഇവരെ സഹായിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്. പ്രണവിന്റെ കൂട്ടുകാരായ ഗോകുലും, സഫീറുമാണ് ഉത്തരങ്ങള്‍ അയച്ചതെന്നും പ്രതികള്‍ പറഞ്ഞു.
എന്നാല്‍ ഉത്തരങ്ങള്‍ അയച്ചവരുടെ കൈയില്‍ എങ്ങനെ പിഎസ്സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടിയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യം സംബന്ധിച്ച ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ ബന്ധമില്ലാത്ത ഉത്തരങ്ങളാണ് ഇരുവരും നല്‍കിയത്. കേസിലെ അഞ്ച് പ്രതികളില്‍ ഗോകുല്‍, പ്രണവ്, സഫീര്‍ എന്നിവരെ പോലീസിന് പിടികൂടാന്‍ ആയിട്ടില്ല.






