
എഴുത്തുകാരന് ഉണ്ണി ആറിന്റെ ആദ്യ നോവല്‍ ' പ്രതി പൂവന്‍കോഴി' സിനിമയാകുന്നു. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തും.
ശ്രീഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബര്‍ ഒന്നിന് ആരംഭിക്കും. വലിയൊരു ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യയെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചുകൊണ്ടു വരുന്നത് റോഷന് ആന്‍ഡ്രൂസിന്റെ 'ഹൗ ഓള്‍ഡ് ആര് യൂ' എന്ന സിനിമയിലൂടെയാണ്.
സമകാലിക ഇന്ത്യന്‍ ദേശീയതാ സങ്കല്‍പ്പത്തിന്റെ പൊള്ളത്തരങ്ങളെ നടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന ലഘു നോവലാണ് 'പ്രതി പൂവന് കോഴി'. കോട്ടയം പശ്ചാത്തലത്തില്‍ സറ്റയര്‍ സ്വഭാവത്തിലായിരിക്കും സിനിമ അവതരിപ്പിക്കുക. ജി. ബാലമുരുകന് ആണ് ക്യാമറ. സംഗീത സംവിധാനം ഗോപിസുന്ദര്‍, ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം.






