
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് വിവാഹിതനായി. അടുത്ത സുഹൃത്തായ സുജിത ശ്രീധരനെയാണ് സിദ്ധാര്‍ത്ഥ് ജീവിത സഖിയാക്കിയത്. വടക്കാഞ്ചേരി ഉത്രാളിക്കാവില്വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിദ്ധാര്‍ത്ഥിന്റെ രണ്ടാം വിവാഹമാണിത്.
സംവിധായകന് ഭരതന്റേയും കെപിഎസി ലളിതയുടേയും മകനാണ് സിദ്ധാര്‍ത്ഥ്. 2009 ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം. ജഗതി ശ്രീകുമാറിന്റെ അനന്തരവള്‍ കൂടിയായ അഞ്ജു എം ദാസായിരുന്നു ആദ്യ ഭാര്യ. 2012 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
2015ല്‍ നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി സിദ്ധാര്‍ത്തിന് പരിക്കേറ്റിരുന്നു. പിന്നീട് തിരിച്ചുവന്ന അദ്ദേഹം സിനിമയില്‍ അഭിനയിക്കുകയും സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. കുഞ്ചാക്കോ ബോബന് നായകനായി എത്തിയ വര്‍ണ്യത്തില്‍ ആശങ്കയാണ് സിദ്ധാര്‍ഥ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.







Comments