
സൗബിന് ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന 'വികൃതി'യുടെ ടീസര്‍ പുറത്ത്. നവാഗതനായ എം.സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കട്ടന്‍ചായ ചോദിച്ച് ഉമ്മയെ പറ്റിക്കുന്ന സമീറാണ് ടീസറില്‍. സൗബിനാണ് സമീറായി എത്തുന്നത്. 46 സെക്കന്‍ഡ് മാത്രമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തില്‍ പുതുമുഖതാരം വിന്‍സിയാണ് നായിക. കൂടാതെ സുരഭി ലക്ഷ്മി, സുധി കോപ്പ, സുധീര്‍ കരമന, മാമുക്കോയ, ബാബുരാജ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, മേഘനാഥന്, നെബീഷ് തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന വികൃതിയുടെ ഛായാഗ്രാഹണം ആല്‍ബി നര്മ്മിക്കുന്നു. അജീപ് പി തോമസ് കഥയെഴുതുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവര്‍ എഴുതുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം പകരുന്നു.






