
പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമായ ബ്രദേഴ്സ് ഡേയിലെ പുതിയ ഗാനം പുറത്തിറങ്ങി. താലോലം തുമ്പിപ്പെണ്ണേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും, സിയ ഉള് ഹക്കും, ബിബി മാത്യു, ഹരിത എന്നിവര്‍ ചേര്‍ന്നാണ്. ഡോക്ടര്‍ മധു വാസുദേവനാണ് രചന. 4 മ്യൂസിക്കാണ് സംഗീതം.
കലാഭവന്‍ ഷാജോണാണ് സംവിധാനം. ഷാജോണ്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. കോമഡിയും ഫൈറ്റും ഒക്കെ അടങ്ങിയ ഒരു കോഴേ്ഷ്യല് ചിത്രമാണ് ഇത്. ബ്രദേഴ്സ് ഡേ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ വന്‍ ഹിറ്റായിരുന്നു.
നാല് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. ഐശ്വര്യ ലക്ഷമി, മഡോണ, പ്രയാഗ മാര്ട്ടിന്, മിയ എന്നിവരാണ് ചിത്രത്തില്‍ ഉളളത്.
ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ബ്രദേഴസ് ഡേ. ലിസറ്റിന് സ്റ്റീഫന്‍ ആണ് നിര്‍മാണം. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം.






