
നിവിന്‍ - നയന്‍സ് ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയിലെ ഗാനങ്ങളുടെ ജ്യൂബോക്സ് പുറത്തിറങ്ങി. സെപ്റ്റംബര്‍ 5 നാണ് ചിത്രം റിലീസിന് എത്തുന്നത്. കഴിഞ്ഞ് ദിവസം ഇറങ്ങിയ കുടുക്ക് സോങ്ങിന്റെ ടീസര്‍ വൈറലായിരുന്നു. ഷാന്‍ റഹ്മാന് ഈണം നല്കിയ ചിത്രത്തിലെ ഏഴ് ഗാനങ്ങളുടെ ജ്യൂബോക്സാണ് പുറത്തിറക്കിയത്.
വരൂ ആസ്വദിക്കൂ ഷാന്‍ റഹ്മാന് അണിയിച്ചൊരുക്കിയ പ്രേമം സംഘട്ടനം നാടകത്തിന്റെ നല്ല ഇമ്പമുള്ള പാട്ടുകള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ അജു വര്‍ഗിസ് പങ്കുവെച്ചിരിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്ര്ഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ തളത്തില്‍ ദിനേശന് എന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയായിയാണ് നയന്‍സ് എത്തുന്നത്.
ശ്രീനിവാസന്, മല്ലിാ സുകുമാരന്‍ തുടങ്ങയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മലവാര്‍ടി ആര്‍ട്സ് €ബ് എന്ന ചിത്രത്തലെ കഥാപാത്രങ്ങളായ ഭഗത്, ഹരികൃഷ്ണന്, ദീപക് എന്നിവരും ചിത്രത്തിലുണ്ട്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഈ ടീമം ഒന്നിക്കുന്നത് എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.






