
കോട്ടയം: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നു സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയിലും സ്വതന്ത്രന് എന്ന നിലയില്‍ രണ്ടു സെറ്റ് പത്രികകളുമാണ് സമര്‍പ്പിച്ചത്.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെങ്കില്‍ ഇന്ന് മൂന്നു മണിക്കകം പത്രിക പിന്തുണച്ചുകൊണ്ടുള്ള പി.ജെ ജോസഫിന്റെ കത്ത് സമര്‍പ്പിക്കണമെന്ന് ഉപവരണാധികാരി ജോസ് ടോമിന് നിര്‍ദേശം നല്കി. ജോസഫ് കനിഞ്ഞാല്‍ ജോസ് ടോമിന് 'രണ്ടില' ചിഹ്നത്തില്‍ മത്സരിക്കാം.
സ്വതന്ത്രനായി ആണ് മത്സരിക്കുന്നതെങ്കില്‍ പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്ബോള്‍ ഇതിലേതെങ്കിലും ചിഹ്നമായി അനുവദിക്കണമെന്ന് ജോസ് ടോം വരണാധികാരിക്ക് നല്കിയ അപേക്ഷയില്‍ പറയുന്നു.
ജോസ് ടോമിനു പിന്നാലെ എന്‍.ഡി.എ സ്ഥനാര്‍ത്ഥി എന്‍.ഹരിയും പത്രിക സമര്‍പ്പിച്ചു. കക്ഷി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം. മൂന്നു പ്രധാന കക്ഷികളും പത്രിക സമര്പ്പിച്ചുകഴിഞ്ഞതോടെ പ്രചാരണം വരും നാളുകളില്‍ ഊര്‍ജിതമാകും.






