
ഹോളിവുഡ് നടി ലിന്‍ഡ ഹെമില്ട്ടണ്ണിന് നിരവധി ആരാധകരാണുള്ളത്. ടെര്മിനേറ്രറിലെ സാറ കോണര്‍ എന്ന കഥാപാത്രം മാത്രം മതി ആരാധകര്‍ക്ക് ആവേശത്തിന്. നീണ്ട ഇടവേളയ്ക്ക് ശേഷം ഹോളിവുഡിലേക് മടങ്ങി എത്തുകയാണ് ലിന്‍ഡ. ടെര്‍മിനേറ്റര്‍; ഡാര്‍ക് ഫേറ്റിലൂടെയാണ് തരത്തിന്റെ മടങ്ങിവരവ്. ഇപ്പോള്‍ താരം നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി താന്‍ സെക്സില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ലിന്‍ഡ പറയുന്നു.
'കഴിഞ്ഞ 15 വര്‍ഷത്തോളമായി ഞാന്‍ ബ്രഹ്മചാരിയായി കഴിയുകയാണ്. വഴി നഷ്ടപ്പെട്ടയാള്‍ക്ക് ഇതൊന്നും വലിയ കാര്യമല്ല, എന്റെ കാര്യത്തില്‍ ഇത് തീരെ ബാധിച്ചില്ല. തന്റെ ഏറ്റവും പ്രിയപ്പെട്ട കാലാകാരനായ കെഹിന്‍ഡ് വിലെയില്‍ നിന്നുള്ള വിവാഹ ആലോചന മാത്രമേ താന്‍ സ്വീകരിക്കുകയൊള്ളൂ.'- 62കാരിയായ നടി വ്യക്തമാക്കി.
പ്രമുഖ സംവിധായകന് ജെയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് ലിന്‍ഡ. ബ്രൂസ് അബോട്ടുമായിട്ടായിരുന്നു താരത്തിന്റെ ആദ്യ വിവാഹം. ഏഴ് വര്‍ഷത്തെ ദാമ്പത്യം 1989 ലാണ് അവസാനിക്കുന്നത്. തുടര്‍ന്നാണ് കാമറൂണിനെ വിവാഹം ചെയ്യുന്നത്. 1997 ല്‍ വിവാഹിതരായ ഇവര്‍ 1999 ല്‍ വേര്‍പിരിഞ്ഞു.






