
തമിഴ് നടനും ദേശീയ അവാര്‍ഡ് േജതാവുമായ ധനുഷ് മലയാളത്തില്‍ ആദ്യമായി ഗാനം എഴുതി പാടുന്നു. പൃഥ്വിരാജ് നായകനാകുന്ന കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രദേഴ്സ് ഡേ'. സിനിമയിെല 'നെഞ്ചോടു വീണ' എന്ന ഗാനമാണ് താരം പാടിയത്.
ധനുഷ് മലയാളത്തില്‍ പാട്ടു പാടുന്ന ആദ്യ ചിത്രമാണ് 'ബ്രദേഴ്സ് ഡേ'. ചിത്രത്തിന്റെ മറ്റൊരു തമിഴ് കണക്ഷന് സിനിമയിലെ വില്ലന്‍ പ്രസന്നയാണ്. കോടികള്‍ വാരിയ ലൂസിഫര്‍ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്ത ശേഷം പൃഥ്വി ക്യാമറയ്ക്ക് മുന്നിേലക്ക് എത്തുന്ന സിനിമ കൂടിയാണ് 'ബ്രദേഴ്സ് ഡേ'. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.
ട്രാഫിക്, ഹൗ ഓള്‍ഡ് ആര് യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ലിസറ്റിന് സ്റ്റീഫന്‍ ആണ് നിര്‍മാണം. ഐശ്വര്യ ലക്ഷ്മി , പ്രയാഗ മാര്ട്ടിന്, മിയ, മഡോണ സെബാസ്റ്റിയന് എന്നിവരാണ് നായികമാര്‍. സെപ്റ്റംബര്‍ 6 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.






