
സംവിധായകനും നടനുമായ ലാലിന്റെ മകനും യുവ സംവിധായകനും നടനുമായി ജീന്‍ പോള്‍ ലാല്‍ എന്ന ലാല്‍ ജൂനിയറിന്റെ കിടിലന്‍ മേക്ക്ഓവറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നല്ല തടിയുണ്ടായിരുന്ന ശരീരത്തില്‍ നിന്നും സിക്സ് പാക്ക് ഗെറ്റപ്പിലേക്കാണ് ലാല്‍ ജൂനിയറിന്റെ കിടലന്‍ മാറ്റം ഉണ്ടായിരിക്കുന്നത്. പതിനെട്ട് മാസം കൊണ്ടാണ് ആരും കൊതിക്കുന്ന ശരീരഭംഗി ഇദ്ദേഹം നേടിയത്.
പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ ലാല്‍ ജൂനിയര്‍. പൃഥ്വിരാജ് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് സഹ നിര്‍മാതാവ്. ചിത്രത്തില്‍ ഒരു വേഷവും ലാല്‍ കൈകാര്യം ചെയ്യുന്നുണ്ട്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍വേള്‍ഡ് എന്ന ചിത്രത്തിലും ജീന്‍ അഭിനയിക്കുന്നുണ്ട്.






