ഛണ്ഡീഗഡ്: ഹരിയാനയില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബി.ജെ.പിയില്‍ ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സുമിത്ര ചൗഹാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ചൗഹാനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരാല സ്വാഗതം ചെയ്തു.
ജമ്മു കശ്മീര്‍ വിഷയത്തിലും മുത്തലാഖ് നിരോധന വിഷയത്തിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് സുഭാഷ് ബരാല പറഞ്ഞു. ഹരിയാനയിലെ മനോഹര്‍ലാല്‍ ഖട്ടാറിന്റെ ഭരണത്തില്‍ സന്തുഷ്ടയാണെന്നും അവര്‍ വ്യക്തമാക്കി.
പാര്‍ട്ടിയെ ഗ്രൂപ്പ് പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കണ്ടതിന് പിന്നാലെ സുമിത്ര ചൗഹാന് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുമാരി ഷെല്ജയെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചത്. അടുത്ത മാസം ഹരിയാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാന നേതാവ് തന്നെ പാര്‍ട്ടി വിട്ടത്.






