
കൊച്ചി : ഓണത്തിന് പ്രദര്‍ശനത്തിനെത്തിയ ലൗ ആക്ഷന്‍ ഡ്രാമയിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. നിവിന്‍ പോളിയും, നയന്‍ താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഓണച്ചിത്രങ്ങളില്‍ ആദ്യമെത്തിയ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം അണിയിച്ചൊരിക്കിയിരിക്കുന്നത്.
ചിത്രത്തില്‍ നിവിന്‍ പോളി തളത്തില്‍ ദിനേശന് ആകുമ്പോള്‍ ശോഭയായാണ് നയന്‍ താര ചിത്രത്തിലെത്തുന്നത്. ശ്രീനിവാസന് തിരക്കഥ എഴുതി സംവിധാനം ചെയ്ത വടക്കു നോക്കി യന്ത്രത്തില്‍ ശ്രീനിവാസന്റെയും, പാര്‍വതിയുടെയും കഥാപാത്രത്തെയാണ് ഇതിലൂടെ പുനരാവിഷ്കരിക്കുന്നത്.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭഗത് മാനുവല്‍, ജൂഡ് ആന്റണി, ഹരികൃഷ്ണന്, ദീപക് പറമ്പേല്‍, ശ്രീനിവാസന്, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഗാനവും ഇതിനോടകം തരംഗമായി കഴിഞ്ഞു.






