
ജയ്പൂര്‍: ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാഹനവ്യൂഹം ബൈക്കിലിടിച്ച് ആറു വയസ്സുകാരന് മരിച്ചു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. മുത്തച്ഛനൊപ്പം സഞ്ചരിച്ച സച്ചിന് എന്ന ബാലനാണ് മരിച്ചത്. മുത്തച്ഛന് പരിക്കേറ്റു.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭഗവതിന്റെ കാറിനൊപ്പം സുരക്ഷാസേനാംഗങ്ങളുടെ അടക്കം പത്തോളം കാറുകള്‍ ഉണ്ടായിരുന്നു. തിജാരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം.
അപകടമുണ്ടാക്കിയ കാര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മന്ദാവര്‍ പോലീസ് അറിയിച്ചു. കാറിന്റെ രജിസ്ട്രേഷന് നമ്പര്‍ അടിസ്ഥാനമാക്കി ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായും എസ്.ഐ രാംസ്വരൂപ് ബയ്ര്വ പറഞ്ഞു.






