
കൊച്ചി: ഈ ഓണക്കാലവും മദ്യത്തില്‍ മുങ്ങി. സാമ്പത്തിക മാന്ദ്യവും പ്രളയവും ഒരുവഴിക്ക് വലിയ ചര്‍ച്ചയാകുമ്പോള്‍ ഇത്തവണയും റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നത്. ഈ ഓണക്കാലത്ത് ഉത്രാടം വരെയുളള എട്ടു ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് 487 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 കോടിയുടെ അധിക വില്‍പ്പന.
ഉത്രാട നാളില്‍ മാത്രം വിറ്റത് 90.32 കോടി രൂപയ്ക്കാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് വിറ്റത് 88 കോടിയുടെ മദ്യമായിരുന്നു. വില്‍പ്പനയില്‍ മുന്നില്‍ ഇരിങ്ങാലക്കുടയാണെന്നും എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്രാട നാളില്‍ മാത്രം ഇവിടെ 1.44 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 1.22 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. തിരുവോണ നാളില്‍ ബിവ്റേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായതിനാല്‍ ഉത്രാടത്തിന് വലിയ വില്‍പ്പന നടന്നിരുന്നു.






