
പത്തനംതിട്ട: പരസ്പര വിരുദ്ധമായ വിധികള്‍ കോടതികളോടുള്ള പൊതു ജനങ്ങളുടെ ബഹുമാനം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് പി സി ജോര്‍ജ് എം എല്‍ എ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മരട് വിഷയത്തില്‍ മനുഷ്യത്വ രഹിതമായ വിധിയാണ് ഉണ്ടായത്. ഒരു സുപ്രിം കോടതി ജഡ്ജിയുടെ പിടിവാശിയാണ് പ്രശ്നങ്ങള്‍ രൂക്ഷമാവാന്‍ കാരണം. എറണാകുളത്തും മുംബെയിലും സമാനമായ പ്രശ്നത്തിന് ഫ്ലാറ്റ് പൊളിക്കേണ്ടതില്ല എന്ന് വിധിച്ച കോടതി മരട് വിഷയത്തില്‍ നിര്‍ബന്ധബുദ്ധി കാണിക്കുന്നതെന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.
അനധികൃതമായി ഫ്ലാറ്റ് പണി കഴിപ്പിച്ചവര്ക്കെതിരെ എന്തുകൊണ്ട് കോടതി നടപടി സ്വീകരിക്കുന്നില്ല. വളരെ ഏറെ ദുരുഹത ഈ കേസില്‍ ഉണ്ട് എന്ന് അഭിപ്രായപ്പെട്ട പി സി ജോര്‍ജ് ഒരു ജഡ്ജിയുടെ മാത്രം പിടിവാശിയാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നതെന്നും എന്നാല്‍ ജഡ്ജിയെ വ്യക്തിപരമായി ആക്രമിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കേരള നിയമസഭയുടെ അടിയന്തിര സമ്മേളനം നടത്തി പ്രമേയം പാസാക്കുകയും കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും നല്‍കുകയും വേണം. വിഷയത്തില്‍ ജനകീയ പ്രക്ഷോഭം ആവശ്യമായി വന്നാല്‍ കേരള ജനപക്ഷം മുന്‍ നിരയില്‍ ഉണ്ടാകുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സര രംഗത്ത് തന്നെ ഇല്ലെന്നും എന്‍ ഡി എ യും എല്‍ ഡി എഫും തമ്മിലുള്ള കടുത്ത മത്സരമാണ് നടക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പി സി ജോര്‍ജ് പറഞ്ഞു. ഈ മത്സരത്തില്‍ എന്‍ ഡി എ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും പി സി ജോര്‍ജ് പറഞ്ഞു.






