
തമിഴ് സൂപ്പര് താരം ശരത് കുമാറിന്റെ മകളും യുവ നടിയുമാണ് വരലക്ഷ്മി. ഇപ്പോള് സിനിമാക്കാരായ തങ്ങളുടെ സൗന്ദര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് വരലക്ഷ്മി. ഞങ്ങള് ഉറക്കം എഴുന്നേല്ക്കുന്നതേ സുന്ദരിമാരായി അല്ലെന്നും ഒരുപാട് പേരുടെ പ്രവര്ത്തനഫലമാണ് ആരാധകര് കാണുന്ന തങ്ങളുടെ സൗന്ദര്യമെന്നും വരലക്ഷ്മി തുറന്ന് പറയുന്നത്.
ഇക്കാര്യങ്ങള് പറഞ്ഞു കൊണ്ട് താരം ഒരു മേക്ക്അപ് വീഡിയോയും പങ്കുവെയ്ക്കുന്നുണ്ട്. 'സിനിമ നടിമാരെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്ന എല്ലാ സുന്ദരികളായ സ്ത്രീകള്ക്ക് വേണ്ടിയാണ് ഈ വിഡിയോ. സുന്ദരികളായല്ല ഞങ്ങള് ഉറക്കം എഴുന്നേല്ക്കുന്നത് എന്ന് നിങ്ങളെ കാണിക്കാനാണ് ഈ വീഡിയോ. ഒരു കൂട്ടം ആളുകളുടെ പ്രവര്ത്തനങ്ങളിലൂടെയാണ് ഇങ്ങനെയാവുന്നത്. അതിനാല് ഞങ്ങള് പെര്ഫക്ടാണെന്ന് നിങ്ങള് ചിന്തിക്കരുത്. ഉറക്കം എഴുന്നേല്ക്കുമ്പോള് നിങ്ങളെ പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്' വരലക്ഷ്മി കുറിച്ചു.







Comments