
പാലക്കാട് : അമിതവേഗതയില്‍ പോയ ടിപ്പര്‍ ലോറി ഡ്രൈവറോട് ക്ഷോഭിയ്ക്കുന്ന പി.കെ ശശി എംഎല്‍എയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ചെര്‍പ്പുളശ്ശേരി മാങ്ങോട് ആണ് സംഭവം. സംഭവം വൈറലായതോടെ തെറ്റ് പറ്റിയതിന് എംഎല്‍എ തന്നെ ഉപദേശിച്ചതാണെന്ന വിശദീകരണവുമായി ടിപ്പര്‍ ലോറി ഡ്രൈവര്‍ രംഗെത്തത്തി.
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയാണ് ടിപ്പര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് ‘അടിച്ചു കണ്ണ് പൊട്ടിയ്ക്കും’ എന്ന് പറഞ്ഞ് ക്ഷോഭിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അമിത വേഗത്തില്‍ വന്ന ടിപ്പര്‍ എംഎല്‍എയുടെ വാഹനത്തെ അപകടകരമായ രീതിയില്‍ മറികടന്നതാണ് എംഎല്‍എയെ ക്ഷുഭിതനാക്കിയത്. തന്റെ ജീവന് അപകടമായ രീതിലായിരുന്നു ടിപ്പര്‍ കടന്നു പോയതെന്ന് എംഎല്‍എ പറഞ്ഞു.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്തോടെ ടിപ്പര്‍ ഡ്രൈവര്‍ ഇഖ്ബാലിന്റെ വിശദീകരണ വീഡിയോയും പുറത്തിറങ്ങി. അതേസമയം, സസ്പെന്ഷന് കഴിഞ്ഞ് സിപിഎം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തിയ പികെ ശശി പഴയ ശൈലിയിലേക്ക് തിരിച്ചെത്തി എന്നാണ് എതിരാളികളുടെ പ്രചാരണം.






