
ധര്‍മ്മശാല : അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാന്‍ ഇരിക്കുന്ന ടി 20 ലോകകപ്പിലേക്ക് പുതിയ ഒരു ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമം തുടങ്ങുകയാണ് ഇന്ത്യ. അതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഇന്ന് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിയ്ക്കെതിരെയുള്ള ടി 20 മത്സരം. രാത്രി ഏഴ് മുതലാണ് മത്സരം.
വിന്‍ഡീസിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളിക്കാന്‍ ഇറങ്ങിയത്. സ്വന്തം നാട്ടില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിയ്ക്കെതിരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. ഇതിന് പരിഹാരം കൂടി കണ്ടെത്താനായിരിക്കും ഇന്ത്യ ഇറങ്ങുന്നത്.
ബാറ്റിങ്ങില്‍ ഇറങ്ങുന്നത് പരിചയസമ്പന്നരാണെങ്കില്‍ ബൗളിങ്ങില്‍ യുവതാരങ്ങളാണ് കരുത്ത് പകരാന്‍ ഉറങ്ങുന്നത്. പുതു നിരയുമായിട്ടാണ് ദക്ഷിണാഫ്രിക്കയുടെയും വരവ്. ഡുപ്ലെസിസിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന് ഡി കോക്കാണ് ടീമിന്റെ ക്യാപ്റ്റന്‍.
ഇന്ത്യ : കോലി, രോഹിത്, ധവാന്, കെ.എല്‍.രാഹുല്‍, ശ്രേയസ്, മനീഷ്, പന്ത്, ഹാര്‍ദിക്, ജഡേജ, ക്രുനാല്‍, സുന്ദര്‍, ഖലീല്‍, ദീപക്, രാഹുല്‍ ചാഹര്‍, സെയ്നി.
ദക്ഷിണാഫ്രിക്ക : ഡി കോക്ക്, വാന്‍ ഡര് ദസ്സന്, തെംബ ബവൂമ, ജൂനിയര്‍ ഡാല, ബ്യോണ്‍ ഫോര്‍ച്യൂണ്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, റീസ ഹെന്‍ഡ്രിക്സ, റീസ ഹെന്‍ഡ്രിക്സ്, ഡേവിഡ് മില്ലര്‍, ആന്റിച്ച് നോര്‍ജ്, ആന്‍ഡിലെ പെഹ്ലുക്വോയോ, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കഗീസോ റബാദ, തബരേസ് ഷംസി, ജോര്‍ജ് ലിന്‍ഡെ.






