
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗം ആകാശഗംഗ 2 നവംബര്‍ ഒന്നിന് തിയറ്ററുകളിലെത്തും. വിനയന് സംവിധാനം ചെയ്യുന്ന ചിത്രം , ഇരുപത് വര്‍ഷം മുന്‍പ് ആകാശഗംഗയുടെ ആദ്യഭാഗം ഷൂട്ട് ചെയ്ത വെളളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ചത്രീകരിച്ചത്. വിനയന്റെ മകന് വിഷ്ണു വിനയ് നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായിക.
ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ് , സലിം കുമാര്‍ , ഹരീഷ് കണാരന് , ധര്മ്മജന് ബോള്‍ഗാട്ടി , രാജാമണി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍ , നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്, പ്രവീണ, തെസ്നി ഖാന് , വത്സലാ മേനോന്, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ 2 പറയുന്നത്.
മലായളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന് നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ വിനയന് സംവിധാനം ചെയ്ത ചിത്രമായിരുന്ന ആകാശഗംഗ വന്‍വിജയമായിരുന്നു. 1999ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മധുപാല്‍ തുടങ്ങിയവരാണ് അഭിനയിച്ചത്.






