
സിനിമ ആരാധകരുടെ ഇഷ്ട സംവിധായകന് ക്രിസ്റ്റഫര് നോളനും ഹോളിവുഡ് നടന് റോബര്ട്ട് പാറ്റിന്സണും മുംബൈയില് എത്തി. പുതിയ ചിത്രം ടെനെറ്റിന്റെ ചിത്രീകരണത്തിനായിട്ടാണ് ഇരുവരും മുബൈയില് എത്തയത്.
ഏഴ് രാജ്യങ്ങളില് ചിത്രീകരിക്കുന്ന ചിത്രം നൊലാന്റെ ആക്ഷന് എപ്പിക് ആയിരിക്കും. രാജ്യന്തര ചാരവൃത്തിയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിനെ കുറിച്ച് മറ്റ് വിവരങ്ങള് ഒന്നും ലഭ്യമല്ല. തിരക്കഥ വളരെ രഹസ്യമായി സൂക്ഷിക്കുന്ന സംവിധായകനാണ് നൊലാന്. സിനിമയില് അഭിനയിക്കാന് വിളിച്ച റോബര്ട്ട് പാറ്റിന്സന് തിരക്കഥ വായിക്കുവാന് നല്കിയത് പോലും അടച്ചു പൂട്ടിയ മുറിയില്വച്ചാണ്
ബോളിവുഡ് നടി ഡിംപിള് കപാഡിയ ഈ ചിത്രത്തിലൂടെ ഹോളിവുഡില് അരങ്ങേറ്റം കുറിക്കുന്നു. ആരോണ് ടെയ്ലര് ജോണ്സണ് , കെനത്ത് ബ്രാണഗ് , മൈക്കല് കെയ്ന് , ജോണ് ഡേവിഡ് വാഷിങ്ടണ് , റോബര്ട്ട് പാറ്റിസണ് , എലിസബത്ത് , ഡെബിക്കി, €െമെന് പോസി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്. ഇന്റര്സ്റ്റല്ലാര് , ഡണ്കിര്ക് തുടങ്ങിയ നൊലാന് ച ിത്രങ്ങള്ക്കു ക്യാമ ചലിപ്പിച്ച ഹൊയ്തി വാന് ഹൊയ്തെമയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം. വാര്ണര് ബ്രദേര്സ് ആണ് വിതരണം റീലീസ് 2020 ജൂലൈ 17 ന്.







Comments