
മുംബൈ: സൗറി അറേബ്യയിലെ അരാംകോ എണ്ണ സംസ്കരണ പ്ലാന്റിലെ സ്ഫോടനത്തിന്റെ പിന്നാലെ എണ്ണകമ്പനികളുടെ ഓഹരികളിലുണ്ടായ ഇടിവ് ഇന്നും ഇന്ത്യന്‍ ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചു. രാവിലെ 100ല്‍ ഏറെ പോയിന്റ് ഇടിഞ്ഞ് വ്യാപാരം തുടങ്ങിയ സെന്‍സെക്സ് ഉച്ചയ്ക്ക് 1.15 ഓടെ 425 പോയിന്റ് തകര്‍ച്ചയില്‍ എത്തി.
ഉച്ചയ്ക്ക് 426 പോയിന്റ് താഴ്ന്ന് 36,695 ലാണ് വ്യാപാരംതുടരുന്നത്. ദേശീയ സൂചികയായ നിഫ്റ്റി 10,900ലാണ് വ്യാപാരം തുടരുന്നത്. ബാങ്കിംഗ്, വാഹന, എണ്ണ, പ്രകൃതി വാതക കമ്പനികളുടെ ഓഹരികള്‍ക്കാണ് തിരിച്ചടി. എച്ച്.ഡി.എഫ്.സി, ആക്സിസ്ബാങ്ക്, എച്ച്ഡി.എഫ്.സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് സെന്‍സെക്സില്‍ ഏറ്റവും തിരിച്ചടി നേരിടുന്നത്.
വാഹന കമ്പനികളുടെ ഓഹരികളില്‍ 1.7% ഇടിവ് നേരിടുന്നു. ബാങ്കിംഗ്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഐ.ടി, മീഡിയ, ഫാര്‍മ, പിഎസ്യു ബാങ്ക്, റിയാലിറ്റി, പ്രൈവറ്റ് ബാങ്ക് എന്നിവയുടെ ഓഹരി മൂല്യത്തില്‍ ഒരു ശതമാനത്തിലേറെ ഇടിവ് നേരിട്ടു.






